തലശ്ശേരി: ഡി വൈ എഫ് ഐ നേതൃത്വത്തില്‍ തലശ്ശേരി സബ്ബ് കലക്ടര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസുമായ് ഉന്തും തള്ളും. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ ഓഫീസ് കോമ്പൗണ്ടിനകത്ത് കടന്ന് പ്രതിഷേധിച്ചു. തലശ്ശേരി നഗരസഭയിലെ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്
ഓഫീസിൻ്റെ പ്രധാന കവാടത്തിൽ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കിയിരുന്നു. എന്നാൽ പ്രവർത്തകർ പഴയ ഗേറ്റിലെ ബാരിക്കേഡ് മറികടന്ന് ഓഫീസ് കൊമ്പൗണ്ടിനകത്ത് കടക്കാൻ ശ്രമിച്ചത് പോലീസുമായുള്ള ഉന്തും തള്ളിനുമിടയാക്കി. ബാരിക്കേടും മറികടന്ന് സബ്ബ്കലക്ടർ ഓഫീസിനു മുന്നിൽ കടന്ന പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി ഉദ്ഘാടനം ചെയ്തു.