ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി മെയ് 17 ശനിയാഴ്ച ദുബൈ ഫോക്‌ലോർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ‘പാട്ട് പൂക്കുന്ന കാലം’ – പ്രശസ്ത ഗായകൻ ഷഹബാസ് അമൻ നയിക്കുന്ന ഗസൽ സംഗീത പരിപാടിയുടെ പോസ്റ്റർ പ്രകാശനം ദുബൈ കെഎംസിസി പ്രസിഡണ്ട് ഡോ. അൻവർ അമീൻ ചേലാട്ട് നിർവഹിച്ചു. ദുബൈ കെഎംസിസി ഉപദേശക സമിതി ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹ്‌യുദ്ധീൻ സന്നിഹിതനായി.
ദുബൈ കെഎംസിസി സെക്രട്ടറി റയീസ് തലശ്ശേരി, ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് സൈനുദ്ധീൻ ചേലേരി, ജനറൽ സെക്രട്ടറി റഹ്‌ദാദ് മൂഴിക്കര, സെക്രട്ടറിമാരായ റഫീഖ് കല്ലിക്കണ്ടി, ഫൈസൽ മാഹി, അലി ഉളിയിൽ ചടങ്ങിൽ സംബന്ധിച്ചു.