പഴയങ്ങാടി.പിലാത്തറ-
കെ എസ് ടി പി റോഡിൽ മണ്ടൂർ പള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ബൈക്ക് യാത്രികരായ വിദ്യാർത്ഥികൾക്ക് നി സാരപരിക്കേറ്റു. ബുധനാഴ്ച രാവിലെ 9.30 മണിക്കാണ് സംഭവം. പിലാത്തറ ഭാഗത്ത് നിന്നും പഴയങ്ങാടിയിലേക്ക് വരികയായിരുന്ന കാറും പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കുട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാറിന് പിറകിൽ കാഞ്ഞങ്ങാട്ടിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് രോഗിയുമായി പോവുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം. വിവരമറിഞ്ഞ് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കിഗതാഗതം സുഗമമാക്കി.
മണ്ടൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
RELATED ARTICLES