പയ്യന്നൂർ. യുവാവിനെ രാത്രിയുടെ മറവിൽ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച വധശ്രമ കേസിൽ റിമാൻ്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻ്റിൽ കഴിയുന്ന
വെട്ടം ചിറ്റ്സ് ഉടമയായിരുന്ന ചിറ്റാരിക്കാൽ പാലാ വയൽ സ്വദേശിയും പയ്യന്നൂർ അന്നൂർ കൊര വയലിൽ താമസക്കാരനുമായ വെട്ടംസിബി എന്ന സിബി ഡൊമിനിക്കിൻ്റെ (60) ജാമ്യാപേക്ഷയാണ് കഴിഞ്ഞ ദിവസം കോടതി തള്ളിയത്.
ഇയാൾപയ്യന്നൂരിൽനടത്തുന്ന
വ്യാജ ലീഗൽ സർവ്വീസ് സൊസൈറ്റിക്കെതിരെ നിയമ നടപടിയെടുപ്പിക്കുമെന്ന് പറഞ്ഞ വിരോധത്തിൽ പയ്യന്നൂർ സെൻ്റ് മേരീസ് സ്കൂളിന് സമീപം സിറ്റി സെൻ്ററിൽ എം സ്റ്റാർ സർവ്വീസ് സ്ഥാപനംനടത്തുന്ന
പുളിങ്ങോം വാഴക്കുണ്ടത്തെ അബ്രഹാമിൻ്റെ മകൻപി.എ. സുമേഷിനെ (45) യാണ് രണ്ടംഗ സംഘത്തിൻ്റെ സഹായത്തോടെ ഇക്കഴിഞ്ഞ 8 ന് ശനിയാഴ്ച രാത്രി 9.30 മണിക്ക് അപായപ്പെടുത്താൻ ശ്രമിച്ചത്.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കാഞ്ഞങ്ങാട്ടെ ആസിഡ് ആക്രമണക്കേസിൽ 10 വർഷം തടവിന് ശിക്ഷിച്ച് ഹൈക്കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ പെരിയാട്ടടുക്കം കാലിയടുക്കം ചെറുമ്പിലെ എ.എച്ച്.
ഹാഷിം (43), കണ്ടാലറിയാവുന്ന മറ്റൊരാൾഎന്നിവരെ ഉപയോഗപ്പെടുത്തിയാണ് അക്രമം നടത്തിയത്. ഒളിവിൽ പോയ പ്രതികളെ ഇനിയും പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇവർക്കായി പോലീസ്തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.