തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബും ടെലിച്ചറി ടൗൺ ക്രിക്കറ്റും ക്ലബും സംയുക്തമായി കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻറെ സഹകരണത്തൊടെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന മൂന്നാമത് സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ് ടൂർണ്ണമെൻറിൽ രാവിലെ നടന്ന മത്സരത്തിൽ സുൽത്താൻസ് സിസ്റ്റേഴ്സ് ബി കെ 55 ഏരീസ് കൊല്ലം സെയിലേർസിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഏരീസ് കൊല്ലം സെയിലേർസ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 88 റൺസെടുത്തു. ഏരീസ് കൊല്ലം സെയിലേർസിനു വേണ്ടി വി ജെ ശീതൾ 34 റൺസ് എടുത്തു. സുൽത്താൻസ് സിസ്റ്റേഴ്സ് ബി കെ 55 നു വേണ്ടി ശ്രീകൃഷ്ണ ഹരിദാസ് 3 വിക്കറ്റും മാനസ്‌വി പോറ്റിയും ആരതി രവിയും 2 വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടിയായി സുൽത്താൻസ് സിസ്റ്റേഴ്സ് ബി കെ 55 17.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് നേടി വിജയലക്ഷ്യം കണ്ടു. സുൽത്താൻസ് സിസ്റ്റേഴ്സ് ബി കെ 55 നു വേണ്ടി എം പി വൈഷ്ണ 30 റൺസും ആര്യനന്ദ പുറത്താകാതെ 28 റൺസുമെടുത്തു. ഏരീസ് കൊല്ലം സെയിലേർസിനു വേണ്ടി വി എസ് മൃദുലയും രഞ്ജുഷയും ഒരു വിക്കറ്റ് വീതം വീഴ്ത്തി. കളിയിലെ താരമായി ശ്രീകൃഷ്ണ ഹരിദാസും കളിയിലെ ഇമ്പാക്ട് താരമായി വി ജെ ശീതലിനെയും തിരഞ്ഞെടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന മത്സരത്തിൽ ക്ലൗഡ്ബെറി ടെലിച്ചറി ടൗൺ സി സി റിച്ച്മൗണ്ട് ഗ്രൂപ്പ് ധർമ്മടം സി സിയെ 47 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ക്ലൗഡ്ബെറി ടെലിച്ചറി ടൗൺ സി സി നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി. ക്ലൗഡ്ബെറി ടെലിച്ചറി ടൗൺ സി സിക്കു വേണ്ടി എ അക്ഷയ 75 റൺസും എസ് ശ്രുതി 40 റൺസുമെടുത്തു. റിച്ച്മൗണ്ട് ഗ്രൂപ്പ് ധർമ്മടം സി സിക്കു വേണ്ടി എം പി അലീന, അന്സു സുനിൽ, ഇസബെൽ മേരി എന്നിവർ ഒരു വിക്കറ്റ് വീതം വീഴ്ത്തി. മറുപടിയായി റിച്ച്മൗണ്ട് ഗ്രൂപ്പ് ധർമ്മടം സി സി 19.1 ഓവറിൽ 110 റൺസിന് എല്ലാവരും പുറത്തായി. റിച്ച്മൗണ്ട് ഗ്രൂപ്പ് ധർമ്മടം സി സിക്കു വേണ്ടി അൻസു സുനിൽ 41 റൺസെടുത്തു. ക്ലൗഡ്ബെറി ടെലിച്ചറി ടൗൺ സി സിക്കു വേണ്ടി കേരൺ ടി ജോസും ടി പി അജന്യയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. കളിയിലെ താരമായി എ അക്ഷയും ഇമ്പാക്ട് താരമായി എസ് ശ്രുതിയെയും തിരഞ്ഞെടുത്തു.
കല്യാശ്ശേരി എംഎൽഎ എം വിജിൻ, കൊല്ലം ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വി ആർ ബിജു ,കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ ട്രഷററും കൊല്ലത്ത് നിന്നുള്ള കെസിഎ പ്രതിനിധിയുമായ ജി സജികുമാർ എന്നിവർ ഇന്നത്തെ മുഖ്യ അതിഥികളായിരുന്നു.
നാളെ 18/4/2025 (വെള്ളി) രാവിലെ നടക്കുന്ന മത്സരത്തിൽ റേസ് ബ്ലാസർസ് ക്രൈസ്റ്റ് കോളേജ് അദാനി ട്രിവാൻഡ്രം റോയൽസിനെയും ഉച്ചയ്ക്ക് ശേഷം നടക്കുന്ന മൽസരത്തിൽ ജാസ്മിൻ സി സി തൃശ്ശൂർ ടൈറ്റാൻസ് റൈഡർസ് സി സിയെയും നേരിടും.