പയ്യന്നൂർ: കൊറ്റി റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന ഫാൻസ്
സൂപ്പർ മാർക്കറ്റിൽ മോഷണം. ഇന്ന് പുലർച്ചെ 1.30 മണിയോടെയാണ് മോഷണം. വ്യാപാര സ്ഥാപനത്തിൻ്റെ
മുൻഭാഗത്തെ ഗ്രിൽസ് മുറിച്ച് അകത്ത്കടന്ന മോഷ്ടാക്കൾ ഷട്ടറിൻ്റെ പൂട്ട് തകർത്ത് സൂപ്പർ മാർക്കറ്റിൻ്റെ അകത്ത് കടക്കുകയായിരുന്നു. തുടർന്ന് രണ്ടു കൗണ്ടറുകളിലേയും മേശവലിപ്പിലുണ്ടായിരുന്ന 30 ,000 രൂപയോളം മോഷ്ടാക്കൾ കവർന്നു. ഷർട്ടും പാൻ്റും ധരിച്ച
മോഷ്ടാവ് കൗണ്ടറിൽ നിന്നും പണം കവരുന്ന ദൃശ്യം സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കൂടുതൽ പരിശോധനയിൽരണ്ടു മോഷ്ടാക്കളുടെയും ദൃശ്യം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെ സൂപ്പർ മാർക്കറ്റ് തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് സ്ഥാപന ഉടമ തൃക്കരിപ്പൂരിലെ വി.പി.എം. നിസാമുദ്ദീൻ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പയ്യന്നൂർ എസ്.ഐ. ജോമി ജോസഫും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.
.