ചൊക്ലി ബൈത്തുസ്സക്കാത്ത് നടപ്പിലാക്കുന്ന ഒരു വര്‍ഷം ഒരു വീട് പദ്ധതിയുടെ ഭാഗമായുള്ള ഏഴാമത്തെ വീടിന്റെ താക്കോല്‍ദാനം നടന്നു. നിർദ്ദന കുടുംബത്തിൻ്റെ വീടെന്ന സ്വപ്‌നമാണ് ബൈത്തുസ്സകാത്ത് യാഥാര്‍ത്യമാക്കി നല്‍കിയത്.
ആറ് മഹല്ല് കമ്മിറ്റികളുടെ സഹകരണത്തോടെയാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. ചൊക്ലി ബൈത്തുസ്സക്കാത്ത് സ്ഥാപകാംഗവും സകാത്ത് സഹകാരിയും ദേശീയ അവാര്‍ഡ് ജേതാവുമായ. കെ. കുഞ്ഞിമൊയ്തു മാസ്റ്റര്‍ വീടിന്റെ താക്കോല്‍ കൈമാറി.
അത്യാധുനിക സൗകര്യങ്ങളോടെയാണ് വീട് നിര്‍മ്മിച്ചത് രണ്ട് ബെഡ്‌റൂമുകള്‍, ബാത്ത് അറ്റാച്ച്ഡ്, അടുക്കള, വര്‍ക്ക് ഏരിയ, വിശാലമായ വരാന്ത, ഹാള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് വീട്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് 15
വര്‍ഷമായി ചൊക്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബൈത്തുസ്സക്കാത്ത് . 60 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകളും ഇവര്‍ നല്‍കി വരുന്നുണ്ട്
ചങ്ങില്‍ ടി എ റഹീം, ഹമീദ് പാനൂര്‍, ഇ കെ റഹിം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ അസീസ് മാസ്റ്റര്‍ സ്വാഗതവും അഷ്‌റഫ് മാസ്ര്‌റര്‍ നന്ദിയും പറഞ്ഞു.