തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 16 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും
പെരിങ്ങോം മടക്കാംപൊയില്‍ കോടന്നൂരിലെ കെ.ശ്രീജിത്ത് എന്ന വാവ(36)യെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജ് ആര്‍.രാജേഷ് ശിക്ഷിച്ചത്.
2022 ഡിസംബറില്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ വെച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
വിവിധ വകുപ്പുകളിലായി വിധിച്ച ശിക്ഷ വെവ്വേറെ അനുഭവിക്കണം.അന്നത്തെപയ്യന്നൂര്‍ എസ്.ഐയായിരുന്ന കെ.വി.മുരളിയാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
എസ്.ഐ എം.വി.ഷീജുവാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.