കണ്ണൂർ .കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ കണ്ണൂർ ബ്രാഞ്ചിൽ അടക്കേണ്ട 1.09 കോടി രൂപ സ്വന്തം ബേങ്ക് അക്കൗണ്ടിലേക്ക് വകമാറ്റിയ ജീവനക്കാരനെതിരെ കേസ്. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ കണ്ണൂർ ബ്രാഞ്ച് മാനേജർ വെസ്റ്റ് മാങ്ങാട് സ്വദേശിനി കെ.ഷീനയുടെ പരാതിയിലാണ് കാസറഗോഡ് തെക്കിൽ ഫെറി ബേവിഞ്ചയിലെ അറഫാത്ത് മൻസിലിലെ എം.ടി.അബ്ദുൾ കബീറിനെതിരെയാണ് വഞ്ചനാകുറ്റത്തിന് ടൗൺ പോലീസ് കേസെടുത്തത്. കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ്റെ അമൃത് റോഡ് പദ്ധതി പ്രകാരം കേരള ഫിനാഷ്യൽ കോർപ്പറേഷൻ കണ്ണൂർ ബ്രാഞ്ചിലേക്ക് ലഭിക്കേണ്ടതായ 1.09 കോടി രൂപ കഴിഞ്ഞ വർഷം മാർച്ച് 31ന് പ്രതി കാസറഗോഡ് ഫെഡറൽ ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റി വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസ്.