കണ്ണൂർ. കാറിൽ മാഹി (പുതുച്ചേരി) മദ്യവിൽപന പോലീസിനെ കണ്ട് പ്രതികാറും മദ്യ ശേഖരവും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കണ്ണൂക്കരയിൽ വെച്ചാണ് ഏഴ് ലിറ്റർ മാഹി മദ്യവും 5.5 ലിറ്റർ വിദേശമദ്യവും കെ എൽ 18.എഫ്.1231 നമ്പർ കാറും പ്രതിയുടെ പേഴ്സ്, ഫോൺ പേ കാർഡ്, 3620 രൂപ ആശുപത്രി കാർഡ് എന്നിവസിറ്റി സ്റ്റേഷൻ എസ്.ഐ.ധന്യ കൃഷ്ണനും സംഘവും പിടികൂടിയത്. തുടർന്ന് ഓടിപ്പോയ പ്രതി താണ കണ്ണൂക്കരയിലെ ടി.പി.റോഷിനെതിരെ (45) സിറ്റി പോലീസ് കേസെടുത്തു.