ചക്കരക്കൽ. കല്യാണ ആവശ്യത്തിനെന്നും പറഞ്ഞ് വാങ്ങി കൊണ്ടുപോയ കാറുകൾ തിരികെ തരാതെ വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.മക്രേരി കാഞ്ഞിരക്കുന്ന് ഹൗസിൽ ബിജുവിൻ്റെ പരാതിയിൽ താഴെചൊവ്വതിലാന്നൂരിലെ വലിയവളപ്പിൽ രജനീഷിൻ്റെ പേരിലാണ് പോലീസ് കേസെടുത്തത്. പരാതിക്കാരൻ്റെ കെ. എൽ .13.എ.ക്യു.8198 നമ്പർ ബൊലേറോ കാർ കഴിഞ്ഞ വർഷം ആഗസ്ത് രണ്ട് മുതലും കെ.എൽ.13. എക്സ് 7253 നമ്പർ ബൊലേറോ കാർ ആഗസ്ത് എട്ട് മുതലും പ്രതി കല്യാണ ആവശ്യത്തിന് താൽക്കാലിക ഉപയോഗത്തിനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൊണ്ടുപോയ ശേഷം തിരികെ തരാൻ ആവശ്യപ്പെട്ടിട്ടും നാളിതുവരെയായി തിരിച്ചു തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.