തളിപ്പറമ്പ് .കഞ്ചാവു പൊതിയുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി.
ബീഹാർ സ്വദേശികളായ മുഹമ്മദ് ആഷിഫ് (26) , മുഹമ്മദ് റിങ്കു ( 37) എന്നിവരെയാണ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടവും സംഘവും പിടികൂടിയത്. സയ്യിദ് നഗർ,കാഞ്ഞിരങ്ങാട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 30 ഗ്രാം കഞ്ചാവുമായി ഇരുവരും പിടിയിലായത്.
റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മനോഹരൻ.പി.പി, പ്രിവൻ്റീവ് ഓഫീസർ നികേഷ്. കെ. വി, സിവിൽ എക്സൈസ് ഓഫീസർ ശ്യാംരാജ്. എ൦. വി, വനിത സിവിൽ എക്സൈസ് ഓഫീസർ സുനിത. എ൦. വി എന്നിവരും ഉണ്ടായിരുന്നു.