ചന്തേര : നിധി കിട്ടിയതെന്ന് വിശ്വസിപ്പിച്ച് നാലു കിലോവോളംവ്യാജ സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ ശ്രമിക്കവേ പോലീസ് മൂന്ന് പേരെ പിടികൂടി. കർണ്ണാടകമാണ്ഡ്യ ശ്രീരംഗപട്ടണത്തെ ധർമ്മരാജ് (43), ശ്യാംലാൽ (42), ശ്യാംലാലിൻ്റെ ഭാര്യ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഡി. ശിൽപയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പൂക്കച്ചവടത്തിൻ്റെ മറവിൽ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ വാടക വീട്ടിൽ താമസിക്കുന്നതിനിടെ വൻ തുകയ്ക്ക് നിധി കിട്ടിയ മാലകൾ സിനിമാ പ്രവർത്തകനു വിൽപന നടത്താൻ ശ്രമിച്ചതോടെ വിവരം പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് തട്ടിപ്പു സംഘത്തെ കുരുക്കാൻ ഇവരുടെ താമസസ്ഥലത്തെത്തിയ പോലീസ് സംഘം ബാഗിൽ സൂക്ഷിച്ച വ്യാജ സ്വർണ്ണവും തട്ടിപ്പുസംഘത്തെയും പിടികൂടുകയായിരുന്നു.