ഉളിക്കൽ. ഇസ്രായ ലിലേക്ക് കെയർടേക്കർ വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും പണം വാങ്ങി വഞ്ചിച്ച രണ്ടു പേർക്കെതിരെ കേസ്.ആശാരിക്കുന്നിലെ കെ.എസ്. ശരത്തിൻ്റെ പരാതിയിലാണ് ഉളിക്കലിലെ ഷോബി, പത്തനംതിട്ട അടൂരിലെ നാച്വർ ഓഫ് പാരഡൈസ് ടൂർസ് ആൻ്റ് ട്രാവൽസ് ഉടമ സായ് മോൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.പരാതിക്കാരനിൽ നിന്നും 2022 എപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇസ്രായലിലേക്ക് കെയർടേക്കർ വിസ വാഗ്ദാനം നൽകി പ്രതികൾ രണ്ടു തവണകളായി അക്കൗണ്ടു വഴി ആറു ലക്ഷം രൂപ കൈപ്പറ്റിയ ശേഷം വിസയോ ജോലിയോ നൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.