കണ്ണപുരം. സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു. കണ്ണപുരം മെട്ടമ്മലിലെ എം.വി. ബാലകൃഷ്ണൻ (66) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9.15 മണിയോടെ ചെറുകുന്ന് പോസ്റ്റോഫീസിന് സമീപം വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂരിൽ നിന്നും പഴയങ്ങാടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.