കണ്ണൂർ.ഓട്ടോയിൽ കടത്തുകയായിരുന്ന 35 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ .വളപട്ടണംഅഴീക്കോട് മീൻകുന്ന് സ്വദേശി എ.ആദർശിനെ (27)യാണ്
കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബി. നസീറും സംഘവും പിടികൂടിയത്.
തെക്കീബസാർ, താണ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ധനലക്ഷ്‌മി ഹോസ്പിറ്റലിന് മുന്നിൽ വെച്ചാണ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 35 കുപ്പി (17.500 ലിറ്റർ) വിദേശമദ്യവുമായി യുവാവ് പിടിയിലായത്.
റെയ്ഡിൽപ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) സുഹൈൽ പി പി, സിവിൽ എക്സൈസ് ഓഫീസർമാരായ റോഷി കെ പി, ഗണേഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ ഷമീന എം പിഎന്നിവരും ഉണ്ടായിരുന്നു .