കൂത്തുപറമ്പ്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാട്ടേർസിൽ എക്സൈസ് റെയ്ഡ് വില്പനക്കായി എത്തിച്ച 2.188 കിലോഗ്രാം കഞ്ചാവുമായി രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ.പശ്ചിമ ബംഗാൾ സ്വദേശികളായ അനറുൽ മൊല്ല (37) മുനറുൽ മൊല്ല (36) എന്നിവരെയാണ്
കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ജിജിൽ കുമാറും സംഘവും പിടികൂടിയത്. പാറാട് , കണ്ണങ്കോട് ഭാഗത്ത് അതിഥി തൊഴിലാളികളുടെ ക്വാർട്ടേർസിൽ നടത്തിയ പരിശോധനയിലാണ്2.188 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.
എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സക്വാഡിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . കൊൽക്കത്തയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് വിൽപന നടത്തുകയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ക്വാർട്ടേർസുകൾ വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപന നടത്തുകയാണ് ഇവർ ചെയ്യുന്നത്. കാട് വൃത്തി യാക്കൽ, ക്ലീനിങ്, കരാർ പണി തുടങ്ങിയ ജോലിക്കാരാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് ഇവർ കഞ്ചാവ് വില്പന നടത്തിയിരുന്നത്.റെയ്ഡിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ബഷീർ പിലാട്ട്, പ്രിവൻ്റിവ് ഓഫീസർ പ്രഭാകരൻ പി.കെ., പ്രിവൻ്റീവ് ഓഫീസർ ഗ്രേഡുമാരായ അജേഷ് പി ,ഷാജി അ ളോക്കൻ, റോഷിത്ത് പി, ജലീഷ് പി , സിവിൽ എക്സൈസ് ഓഫീസർ മാരായ പ്രനിൽ കുമാർ, ശജേഷ്, ആദർശ്, വനിത സിവിൽ എക്സൈസ് ഓഫീസർഷൈനി പി, സിവിൽ എക്‌സൈസ് ഡ്രൈവർ സോൾ ദേവ്എന്നിവരും ഉണ്ടായിരുന്നു.