കണ്ണൂർ : ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രോത്സവം അഞ്ചിന് കൊടിയേറി 10-ന് ആറാട്ടോടെ സമാപിക്കും. അഞ്ചിന് വൈകീട്ട് അഞ്ചിന് ക്ഷേത്ര കുളക്കരയിൽ പൂജ. ഗജവീരൻ ഗുരുവായൂർ ഗോപീകണ്ണൻ കടലായി കണ്ണന്റെ തിടമ്പേറ്റി ക്ഷേത്രത്തിലേക്ക് നടത്തുന്ന ഘോഷയാത്ര. ചിറക്കൽ നിധീഷിന്റെ നേതൃത്വത്തിൽ ചെണ്ടമേളം നടക്കും. ദീപാരാധനയ്ക്കുശേഷം രാകേഷ് തന്ത്രിയുടെ നേതൃത്വത്തിൽ തൃക്കൊടിയേറ്റ് പൂജകൾ. ആറിന് കടലായി ദേശവാസികളുടെ ഉത്സവാഘോഷം.
പ്രസാദസദ്യ. നിറമാല, ഗാനമേള, ഏഴിന് തോട്ടട ദേശവാസികളുടെ വക ഉത്സവം. പ്രസാദസദ്യ. നിറമാല, എഴുന്നള്ളത്ത്, ഗാനമേള. എട്ടിന് കുറുവ-കാഞ്ഞിര-അവേര ദേശവാസികളുടെ ഉത്സവം. പ്രസാദസദ്യ. ആനപ്പുറത്ത് എഴുന്നള്ളത്ത്. ഗാനമേള. ഒൻപതിന് വട്ടക്കുളം-കക്കറ ദേശവാസികളുടെ വക ഉത്സവം. 10-ന് ഗീതാപാരായണം. പ്രസാദസദ്യ, ശീവേലി എഴുന്നള്ളത്ത്. 10-ന് ആറിന് പള്ളി ഉണർത്തൽ, കടലായി കടപ്പുറത്ത് ആറാട്ട്, കൊടിയിറക്കൽ, ആറാട്ടുസദ്യ.