Tuesday, February 4, 2025
HomeKannurമുണ്ടേരിചിറ ആയിഷയുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോൺ കവർന്ന പ്രതി കസ്റ്റഡിയിൽ

മുണ്ടേരിചിറ ആയിഷയുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോൺ കവർന്ന പ്രതി കസ്റ്റഡിയിൽ

മുണ്ടേരി : വീട്ടിൽ മോഷണം നടത്തിയശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അതിഥിത്തൊഴിലാളി കസ്റ്റഡിയിൽ. അസം ജാനിയ ബാർപ്പേട്ടയിലെ സദ്ദാം ഹുസൈൻ (24) ആണ് ചക്കരക്കല്ല് പോലീസ്‌ പിടിയിലായത്. മുണ്ടേരി ചിറക്ക് സമീപം പണ്ടാരവളപ്പിൽ ആയിഷയുടെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ആയിഷയുടെ ഭർത്താവ് സുലൈമാന്റെ രണ്ട് മൊബൈൽ ഫോണുകളാണ് കവർന്നത്. മോഷണത്തിനിടെ വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടെന്ന് മനസ്സിലാക്കിയതോടെ മോഷ്‌ടാവ് ഏറെ സമയം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ സുലൈമാൻ അടുക്കള ഭാഗത്തെ മുറിക്കകത്തു പൂട്ടിയിടുകയായിരുന്നു. മുറിയിലുണ്ടായിരുന്ന ഉലക്ക ഉപയോഗിച്ച് വാതിൽ പൊളിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച റോൾഡ് ഗോൾഡ് സ്വർണമാണെന്ന് കരുതി മോഷ്‌ടാവ് കൊണ്ടുപോയി. ചക്കരക്കൽ പോലീസും സ്‌ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് നടന്ന വിശദ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!