മട്ടന്നൂർ: നിർമ്മാണം നടക്കുന്ന കെട്ടിടത്തിനകത്ത് വെച്ച് യുവാവിനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊല്ലാൻ ശ്രമം പ്രതി അറസ്റ്റിൽ.മട്ടന്നൂർ നടുവ നാട് സ്വദേശി ചിത്രാ നിവാസിൽ അരുണിനെ (27)യാണ് എസ്.ഐ.പി.സജീവൻ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. 30 ന് വ്യാഴാഴ്ച രാത്രി 10.45 മണിക്ക് ചാവശേരി നടുവ നാട് ഫ്ലോർ മില്ലിന് സമീപം നിർമ്മാണം നടക്കുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ വെച്ച് മുൻവിരോധം വെച്ച് പ്രതിനടുവനാട് കാലന്തോട് സ്വദേശി സി. പി. സത്യനെ (42)യാണ് തടഞ്ഞുവെച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടെ മൂർച്ചയുള്ള ബ്ലേഡുകൊണ്ട് കഴുത്തിന് മാരകമായി മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇയാൾ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലെത്തി മൊഴിയെടുത്ത പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.