പയ്യന്നൂർ.മാരക ലഹരിമരുന്നായമെത്താ ഫിറ്റാമിനുമായി മുൻ എംഡി എം എ കേസിലെ പ്രതി പിടിയിൽ. പയ്യന്നൂർ തായിനേരി ബൈപാസ് റോഡിലെ ടി. ആഫിബ് ബക്കറെ (36)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ദിനേശനും സംഘവും അറസ്റ്റു ചെയ്തത്. ഉളിയത്ത് കടവിൽ വെച്ചാണ് 310 മില്ലിഗ്രാം മെത്താഫിറ്റാമിനുമായി പ്രതി പിടിയിലായത്.2019-ൽ പയ്യന്നൂരിൽ വെച്ച് മാരക ലഹരിമരുന്നായ 2.16 ഗ്രാം എംഡി എം എ യുമായി പിടിയിലായ ഇയാൾക്കെതിരെ കേസ് വിചാരണ നടന്നു വരികയാണ്.
പരിശോധനയിൽ ഗ്രേഡ് അസി.എക്സൈസ് ഇൻസ്പെക്ടർമാരായ പി.വി.ശ്രീനിവാസൻ ,ടി.വി.കമലാക്ഷൻ, കെ .എം. ദീപക്, സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ്, രാഹുൽ, ഡ്രൈവർ അജിത് എന്നിവരും ഉണ്ടായിരുന്നു.