ചെറുവത്തൂർ. ക്ഷേത്രോത്സവ പറമ്പിന് സമീപം കുലുക്കി കുത്ത് ചൂതാട്ടം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ തടയുകയും പിടിയിലായവരെ മോചിപ്പിക്കാൻ ശ്രമിച്ച് പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ 10 പേർക്കെതിരെ കേസ് രണ്ടു പേർ പിടിയിൽ. ചെറുവത്തൂർ തുരുത്തി ഓർക്കളത്തെ അനൂപ് (39), തുരുത്തിയിലെ എം.കെ. രാജേഷ് (40) എന്നിവരെയാണ് ചന്തേര എസ്.ഐ. കെ പി സതീഷും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം. നെല്ലിക്കാതുരുത്തി ക്ഷേത്ര ഉത്സവം നടക്കുന്ന സമീപത്തെ പറമ്പിൽ പണം വെച്ച് കുലുക്കിക്കുത്ത് ചൂതാട്ടം നടക്കുന്നതിനിടെയാണ് സംഭവം. സ്ഥലത്തെത്തിയ പോലീസ് സംഘത്തെ ചൂതാട്ട സംഘത്തിൻ്റെ നേതൃത്വത്തിൽ തടയുകയായിരുന്നു.