Thursday, March 6, 2025
HomeKannurയു എ ഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി

യു എ ഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി

യു.എ.ഇയിൽ കൊലക്കുറ്രങ്ങൾക്ക് ജയിലിൽ കഴിയുകയായിരുന്ന രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്,​ പെരുംതട്ട വളപ്പിൽ മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചതായും സംസ്കാരത്തിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. ഇവരുടെ ദയാഹർജികൾ യു.എ.ഇയിലെ പരമോന്നത കോടതി തള്ളിയിരുന്നു.

എമിറാത്തി പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് റിനാഷിന്റെ വധശിക്ഷ നടപ്പാക്കിയത്. ഇന്ത്യക്കാരെന കൊലപ്പെടുത്തിയതിനാണ് മുരളീധരന് വധശിക്ഷ ലഭിച്ചത്. ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയ വിവരം ഫെബ്രുവരി 28ാം തീയതിയാണ് യു.എ,ഇ അധികൃതർ ഇന്ത്യൻ എംബസിയെ അറിയിച്ചത്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!