Saturday, February 1, 2025
HomeKeralaആദായനികുതി ഇളവിൽ ചരിത്രപ്രഖ്യാപനം; 12 ലക്ഷംവരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട

ആദായനികുതി ഇളവിൽ ചരിത്രപ്രഖ്യാപനം; 12 ലക്ഷംവരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട

ന്യൂഡല്‍ഹി: ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര ബജറ്റിലെ വമ്പന്‍ പ്രഖ്യാപനം. ആദായ നികുതി സ്ലാബ് നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഇടത്തരം-മധ്യവര്‍ഗ കുടുംബങ്ങളിലെ നികുതിദായകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുത് സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. ആദായനികുതി സ്ലാബിലെ പുതിയ സ്‌കീമിലുള്ളവര്‍ക്ക് മാത്രമാണ് ഈ നികുതിയിളവ് ബാധകമാവുക. വരുമാനം സ്റ്റാൻഡേർഡ് ഡിഡക്ഷൻ അടക്കമുള്ള 12.75 ലക്ഷം പരിധി കടന്നാൽ താഴെപ്പറയും പ്രകാരമുള്ള സ്ലാബ് അനുസരിച്ചാണ് നികുതി നൽകേണ്ടിവരിക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!