തളിപ്പറമ്പ് .ലോഡ്ജിൽ മുറിയെടുത്ത് മാരക ലഹരിമരുന്നായ എംഡി എം എ വില്പന എക്സൈസ് റെയ്ഡിൽ മൂന്ന് യുവാക്കൾ പിടിയിൽ. മാടായി പുതിയങ്ങാടി ബസ് സ്റ്റാൻ്റിന് സമീപത്തെ ഖദീജ മൻസിലിൽ സുഹൈൽ (36). മലപ്പുറം എടപ്പാൾ കായൽ പള്ളത്തേൽ ഹൗസിൽ രാജേഷ് (36), പൊന്നാനി വട്ടംകുളത്തെ തെക്കുംകാട്ടിൽ ഹൗസിൽ മുബ്സിർ (25) എന്നിവരെയാണ്എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എബി തോമസു൦ സംഘവും അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് ബി.എസ്.എൻ.എൽ ഓഫീസ് റോഡിലെ ലോഡ്ജ് മുറി കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന നടക്കുന്നുണ്ടെന്ന അസി.എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയിഡിലാണ് 48 ഗ്രാം എംഡി എം എ യുമായി യുവാക്കൾ പിടിയിലായത്.
ലോഡ്ജിൽ മുറിയെടുത്ത് ചെറിയ പാക്കറ്റുകളിലാക്കി മയക്കുമരുന്ന് ആവശ്യക്കാർക്ക് എത്തിച്ചുകൊടുകയാണ് പതിവ് .പ്രതികളിൽ നിന്നും മൂന്ന് മൊബൈൽ ഫോൺ, എംഡി എം എ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബുകൾ , പണം എന്നിവ കണ്ടെടുത്തു. റെയ്ഡിൽ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ അഷ്‌റഫ് മലപ്പട്ടം , അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മനോഹരൻ.പി.പി, പ്രിവൻ്റീവ് ഓഫീസർ നികേഷ്. കെ. വി, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംരാജ്. എ൦. വി, കലേഷ്. എ൦, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ.എ൦ എന്നിവരുംഉണ്ടായിരുന്നു.