Friday, November 22, 2024
HomeKannurചൂട്ടാട് കള്ളകടൽ പ്രതിഭാസം: നിരവധി വീടുകളിൽ വെള്ളം കയറി

ചൂട്ടാട് കള്ളകടൽ പ്രതിഭാസം: നിരവധി വീടുകളിൽ വെള്ളം കയറി

പ​ഴ​യ​ങ്ങാ​ടി: പു​തി​യ​ങ്ങാ​ടി ചൂ​ട്ടാ​ട് ഉ​ണ്ടാ​യ ക​ള്ളക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് അ​തി​ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ ക​ര​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​വാ​ൻ തു​ട​ങ്ങി​യ​ത്. സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് പ്ര​ദേ​ശ​ത്ത് മു​ഴു​വ​ൻ വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളം ശ​ക്ത​മാ​യി ക​യ​റി​യ​തോ​ടെ പ്ര​ദേ​ശ​ത്ത്നി​ന്ന് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി മാ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും ആ​രും ഒ​ഴി​ഞ്ഞ് പോ​കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. വൈ​കു​ന്നേ​ര​വും ക​ട​ൽ​വെ​ള്ളം ക​യ​റ​ൽ തു​ട​രു​ക​യാ​ണ്.

നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ട​പ​ണ്ട്. പ​യ​നി ല​ക്ഷ്മി, റീ​സാ പ​ത്രോ​സ്, സു​ജാ​ത തു​ട​ങ്ങി 15 കു​ടു​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശം എം. ​വി​ജി​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. മാ​ടാ​യി വി​ല്ലേ​ജ് ഓ​ഫീ​സ​ർ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യൂ സം​ഘ​വും പ​ഴ​യ​ങ്ങാ​ടി എ​സ്എ​ച്ച​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!