കൂത്തുപറമ്പ്: ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരനായ ബാർ മാനേജർ മരിച്ചു. കാറിലുണ്ടായിരുന്നമൂന്നു ബാർ ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു.കൂത്തുപറമ്പ് വിൻ്റേജ് റസിഡൻസി ബാർ മാനേജർ കോഴിക്കോട് വേങ്ങേരി കണ്ണാടിക്കൽ കടപ്പമണ്ണിൽ ഷക്കീർ ഹുസൈൻ്റെ മകൻ പി.കെ.ഫാദിൽ ഹുസൈൻ (31) ആണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന ബാർ ജീവനക്കാരായ ധർമ്മടം സ്വദേശി അനുദേവ് (22), പുതുതായി ജോലിക്കെത്തിയ അർജ്ജുൻ, പ്രണവ് എന്നിവർക്കാണ് പരിക്കേറ്റത്.
കൂത്തുപറമ്പ്- തലശ്ശേരി റോഡിൽ പ്രകാശ് ജ്വല്ലറിക്ക് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം.ബാർ ജീവനക്കാർ സഞ്ചരിച്ച കെ എൽ 58.എഫ്.1999 നമ്പർ കാറും കെ എൽ 59.എസ്.3219 നമ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം
ഗുരുതരമായി പരിക്കേറ്റ ബാർ ജീവനക്കാരായ മൂന്നു പേരെയും നാട്ടുകാരാണ്
കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൂത്തുപറമ്പ് പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.