കണ്ണൂർ .യുവാവിനെ കുറിച്ചു മറ്റുള്ളവരോട് അപവാദം പറഞ്ഞത് ചോദിച്ച വിരോധത്തിൽ കല്ല് കൊണ്ട് തലക്കിടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.
അലവിൽ സ്വദേശി വി പി അർഷാദിൻ്റെ പരാതിയിലാണ് കണ്ണൂർ സ്വദേശി സാദിഖിനെതിരെ കേസെടുത്തത്.ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിയോടെ കണ്ണൂർ പ്രസ് ക്ലബ് ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.