Friday, November 22, 2024
HomeKannurറീചാർജ്ജ് ആപ്പുകൾ ഉൾപ്പെടെ ബ്ലോക് ചെയ്ത് ബിഎസ്എൻഎല്ലിന് മൂന്നര കോടിയുടെ നഷ്ടമുണ്ടാക്കിയ വിരുതനെതിരെ കേസ്

റീചാർജ്ജ് ആപ്പുകൾ ഉൾപ്പെടെ ബ്ലോക് ചെയ്ത് ബിഎസ്എൻഎല്ലിന് മൂന്നര കോടിയുടെ നഷ്ടമുണ്ടാക്കിയ വിരുതനെതിരെ കേസ്

പയ്യന്നൂർ: റീചാർജ് ആപ്പുകളും സിം കാർഡ് ആക്ടിവേഷനും ഉൾപ്പെടെ നിശ്ചലമാക്കി ബിഎസ്എൻഎല്ലിന് മൂന്നര കോടി രൂപയോളം ബിസിനസ് നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. ബിഎസ്എൻഎൽ പയ്യന്നൂർ സബ് ഡിവിഷണൽ എഞ്ചിനീയർ മൂരിക്കൊവ്വലിലെ എ. പ്രശാന്തിൻ്റെ പരാതിയിലാണ് 137. 97.123.83 എന്ന ഐ പി. ഉടമക്കെതിരെ കേസെടുത്തത്.

2023 ഏപ്രിൽ മുതലാണ് പരാതിക്കാസ്പദമായ സംഭവം. ബിഎസ് എൻഎൽ പയ്യന്നൂർ ഡിവിഷനിലെ വൈ.എം. ട്രേഡ് ലിങ്ക് എന്ന പേരിലുള്ള ഫ്രാഞ്ചൈസിക്ക് കീഴിലെ 140 ഷോപ്പുകളുടെ മൊബെൽ റീചാർജ്ജും ചാനൽ ആപ്പും സിം ആക്ടിവേഷനും സഞ്ചാർ ആധാർ ആപ്പു
കളാണ് ബ്ലോക്കായത്. ഐ പി അഡ്രസിലുള്ള പ്രതി നിരന്തരം ഒടിപി അയച്ച് വളരെ വിദഗ്ദമായി ആപ്പുകൾ ബ്ലോക്കാക്കുകയായിരുന്നു.
ഇക്കാരണത്താൽ ഈ ഷോപ്പുകളിൽ നിന്നും ഉപഭോക്താക്കൾക്ക് റീചാർജ് ചെയ്യാനോ പുതിയ സിമ്മുകൾ എടുക്കാനോ സാധിക്കാതെ വന്നു. ഇതോടെ ബിഎസ്എൻഎല്ലിൻ്റെ സേവനങ്ങളെപ്പറ്റി മോശമായ അഭിപ്രായങ്ങൾ ഉപഭോക്താക്കളിൽ ഉയരുകയും ബി എസ് എൻ എല്ലിലെ ഉപഭോക്താക്കൾ മറ്റു നെറ്റ് വർക്കുകളിലേക്ക് മാറുകയും ചെയ്തു. ഇത്തരത്തിൽ ഒന്നര വർഷത്തിനിടയിൽ ബിഎസ്എൻഎല്ലിന് മൂന്നര കോടിയോളം രൂപയുടെ ബിസിനസ് നഷ്ടമുണ്ടായെന്നാണ് പരാതി. ഉപഭോക്താക്കളിൽ നിന്നുയർന്ന പരാതികളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആപ്പുകൾ ബ്ലോക്കാക്കിയ വിരുതൻ്റെ ഐപി നമ്പർ കണ്ടെത്തി പയ്യന്നൂർപോലീസിൽ പരാതി നൽകിയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!