തളിപ്പറമ്പ്: വാട്‌സ്ആപ്പിൽ വീഡിയോ കോൾ വഴി
സി.ബി.ഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് പ്രവാസിയുടെ മൂന്നു കോടിപതിനഞ്ചര ലക്ഷം രൂപ തട്ടിയെടുത്തു.
ആന്തൂർമൊറാഴ പാളിയത്ത്‌വളപ്പിലെ പ്രവാസി യും റിട്ട. എഞ്ചിനീയറുമായകാരോത്ത് വളപ്പില്‍ ഭാര്‍ഗ്ഗവൻ്റെ(74) പരാതിയിൽ സൈബർ തട്ടിപ്പു സംഘത്തിനെതിരെ പോലീസ് കേസെടുത്തു.ഇക്കഴിഞ്ഞ സപ്തംബർ 19നു 3.55 മണിക്കും ഒക്ടോബർ മൂന്നിന് വൈകുന്നേരം 5 മണിക്കുമിടയിലാണ് പരാതിക്കാസ്പദമായ സംഭവം.
പരാതിക്കാരൻ്റെ യൂറോപ്പിലുള്ള മക്കൾ കേസിൽ ഇൻ്റർപോളിൻ്റെ കസ്റ്റഡിയിലാണെന്നും ആധാര്‍കാര്‍ഡ് ഉപയോഗിച്ച് സിംകാര്‍ഡ് വാങ്ങിയ ആരോ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഇവരെ സർവയലൻസിൽ നിർത്തിയിട്ടുണ്ടെന്നും താങ്കളും കേസിൽ പ്രതിയാകുമെന്നും മറ്റാരുമായും ബന്ധപ്പെട്ടാൽ കുഴപ്പമാകുമെന്നും വിശ്വസിപ്പിച്ച് വെരിഫിക്കേഷനിലൂടെ കേസ് തീർക്കാൻ മൂന്ന് കോടിപതിഞ്ചര ലക്ഷം ആവശ്യപ്പെടുകയും ചെയ്തു തുടർന്ന് പ്രതികളുടെ കൊൽക്കത്ത സെൻട്രലിലെ വിവിധ അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ പണം അയച്ചുകൊടുക്കുകയും പിന്നീട് തുക തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.