കാഞ്ഞങ്ങാട്. പട്ടാപ്പകൽപൂട്ടിയിട്ട വീട്ടിൽ നിന്നും ഏഴ് പവൻ്റെ ആഭരണങ്ങളും മൊബൈൽ ഫോണും കവർന്ന മോഷ്ടാവ് കോഴിക്കോട് പിടിയിൽ. കൊല്ലംവാളത്തുങ്കൽ ചേതന നഗറിലെ ഉണ്ണി നിവാസിൽ ഉണ്ണി മുരുഗനെ (30)യാണ് ഹൊസ്ദുർഗ് എസ്.ഐ.വി പി. അഖിലിൻ്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർ സനീഷ്, അനിൽ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഈ മാസം ആറിന് മാവുങ്കാൽ കാട്ടുകുളങ്ങരയിലെ സി.വി.ഗീതയുടെ വീട്ടിൽ നിന്നുമാണ് 7പവനും മൊബൈൽ ഫോണും പ്രതികവർന്നത്. ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പണപ്പിരിവുകാരനായി വീടുകൾ തോറും കയറിയിറങ്ങിയ ഇയാൾ വീടിന് പുറത്ത് സൂക്ഷിച്ച പരാതിക്കാരിയുടെ വീട്ടിൻ്റെ താക്കോൽ തിരച്ചിൽ നടത്തി കണ്ടെത്തി വീട്തുറന്നാണ് മോഷണം നടത്തി രക്ഷപ്പെട്ടത്.പരാതിയിൽ കേസെടുത്ത പോലീസ് മോഷ്ടിച്ച മൊബൈൽ ഫോണിൽ നിരന്തരം സന്ദേശങ്ങൾ അയച്ചാണ് പ്രതിയെ കുടുക്കിയത്. ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രിയോടെ കോഴിക്കോട് വെച്ചാണ് പോലീസ് സംഘം മോഷ്ടാവിനെ പിടികൂടിയത്.