പാനൂർ: പാട്യം ഗ്രാമ പഞ്ചായത്തിൽ ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജല ബഡ്ജറ്റിന്റെ പ്രകാശനം കെ.പി മോഹനൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ അദ്ധ്യക്ഷത വഹിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാംപയിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ അയൽക്കൂട്ടവും ഹരിത അയൽക്കൂട്ടുമായി പ്രഖ്യാപനം നടത്തുന്നതിന്റെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ബാലൻ വയലേരി ജലബഡ്ജറ്റ് പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. വൈസ് പ്രസിഡന്റ് കെ.പി പ്രദീപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി. സുജാത, ശോഭ കോമത്ത്, അസിസ്റ്റന്റ് സെക്രട്ടറി എൻ. ഉഷ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ. പ്രവീൺകുമാർ, ശുചിത്വമിഷൻ ജില്ലാ ആർ.പി സരേഷ് കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ സജ്ന, വി.പി മോഹനൻ, രാമചന്ദ്രൻ സംസാരിച്ചു.