Saturday, February 1, 2025
HomeKannurപ്രതിഷേധ മാർച്ചും പോസ്റ്റർ പ്രചാരണവും നടത്തി

പ്രതിഷേധ മാർച്ചും പോസ്റ്റർ പ്രചാരണവും നടത്തി

മാഹി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് മാഹി മേഖല കമിറ്റിയുടെ നേതൃതത്തിൽ മാഹി സബ്ബ് റജിസ്ട്രറർ മണികണ്ഠന്റെ ജന ദ്രോഹനയങ്ങൾക്കും അഴിമതിക്കും എതിരെ പോസ്റ്റർ പ്രചരണവും പ്രകടനവും നടത്തി. പ്രതിഷേധ സംഗമം മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ മോഹനൻ ഉദ്ഘാടനം ചെയ്തു.
മേഖല യുത്ത് കോൺഗ്രസ് പ്രസിഡന്റ് കെ പി രജിലേഷ് അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക്കോൺഗ്രസ് ജന: സെക്രട്ടറി സത്യൻ കോളോത്ത് , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രിജേഷ് എം കെ,അലി അക്ബർ ഹഷിം , ബ്ലോക്ക് കോൺഗ്രസ് ജന: സെക്രട്ടറി ശ്യം ജിത്ത് പാറക്കൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അജയൻ പൂഴിയിൽ, എന്നിവർ സംസാരിച്ചു. മാഹി മേഖല എൻ എസ് യു പ്രസിഡന്റ് സുമിത്ത് പി. സ്വാഗതവും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മുഹമ്മദ് സർഫ്രാസ് നന്ദിയും പറഞ്ഞു. മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ജിജേഷ് കുമാർ ചാമേരി, സന്ദിപ് ചാലക്കര, മജിദ് കെ.സി ,മേഖല സോഷ്യൽ മീഡിയ കോ-ഡിനേറ്റർ മുഹമ്മദ് മുബാഷ്,മുൻ യുത്ത് കോൺഗ്രസ് ജന: സെക്രട്ടറിമാരായ വിവേക് ചാലക്കര , ശ്രിജേഷ് വളവിൽ , ബാബു എ.പി , ജിജോ വിജയൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!