വെള്ളൂർ: വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സാഹിതീയം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ‘എഴുത്തിൻ്റെ വഴികൾ’ രചനാ ശിൽപശാല സംഘടിപ്പിച്ചു. നോവലിസ്റ്റ് രമേശൻ ബ്ലാത്തൂരിൻ്റെ നേതൃത്വത്തിൽ ക്ലാസ്സിന് സമീപത്തെ ഇല്ലപ്പറമ്പിലെ പുളിമരച്ചോട്ടിൽ ഒത്തുകൂടിയ വിദ്യാർഥികൾ എഴുത്തിൻ്റെ രസതന്ത്രം സ്വായത്തമാക്കി. എഴുത്ത്, വായന, ആസ്വാദനം എന്നിങ്ങനെ വിവിധ തലങ്ങളിലൂടെ പുതിയ കാലത്തിൻ്റെ എഴുത്തു രീതികളുടെ ചർച്ചാവേദിയായി ശില്പശാല മാറി.
ക്യാമ്പംഗമായ ശ്രീലക്ഷ്മി വരച്ച എഴുത്തുകാരന്റ ചിത്രം പ്രിൻസിപ്പൽ ഇൻചാർജ് ടി.ധനേഷ് അദ്ദേഹത്തിന് കൈമാറി. സാഹിതീയം കോഡിനേറ്റർ അഞ്ജലി പി വി, വിദ്യാർത്ഥികളായ രസിക പി, നിരഞ്ജന ഉത്തമൻ എന്നിവർ സംസാരിച്ചു.