കണ്ണൂർ: ഗവർണ്ണർ സർക്കാരിന് യാതൊരു വെല്ലുവിളിയുമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ പറയുന്ന എല്ലാം കാര്യങ്ങൾക്കും പദാനുപാത മറുപടി പറയേണ്ട കാര്യമില്ല. അദ്ദേഹം ഇതിനെക്കാൾ വലിയ വെല്ലുവിളി ഇതിനു മുൻപു കേരളത്തിലെ ജനങ്ങളോട് നടത്തിയിട്ടുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്വം പാലിക്കാൻ ഗവർണർക്ക് കഴിയുന്നില്ല ഇതിനും മുൻപും അദ്ദേഹം ഈ നിലപാട് സ്വീകരിച്ചിട്ടുണ്ട്. മലപ്പുറം വിവാദങ്ങളിൽ കേരളത്തിലെ മുഖ്യമന്ത്രി എല്ലാം ചോദ്യങ്ങൾക്കും കൃത്യമായ മറുപടി പറഞ്ഞതാണ്.
അതിനു ശേഷവും മലപ്പുറം വിവാദങ്ങളെ കുറിച്ചു അദ്ദേഹം വെറുതെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. അതിലൊന്നും കാര്യമില്ല. ഇന്നലെയും മലപ്പുറം വിവാദത്തിന് മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. എന്നാൽ വസ്തുതകൾ ഒന്നും തനിക്ക് ബാധകമല്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.