മനുഷ്യബന്ധങ്ങൾ ശിഥിലമാക്കുന്ന കാലത്താണ് നാം ജീവിക്കുന്നത് എന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. എന്നാൽ വയനാട് ദുരന്തം ഉണ്ടായപ്പോൾ നമ്മുടെ യുവാക്കൾ കാണിച്ച സേവനസന്നദ്ധത ഇതിനിടയിലും എടുത്തു പറയേണ്ട കാര്യമാണ്. യോജിപ്പിന്റെ ചിഹ്നങ്ങൾ നമ്മുടെ നാട്ടിൽ ബാക്കി നിൽക്കുകയാണ്. സ്നേഹവും ഒത്തുചേരലും സാമൂഹ്യ സേവന പ്രവർത്തനങ്ങളും നമ്മുടെ പിരിമുറുക്കങ്ങൾ കുറക്കാൻ സഹായിക്കുന്നു. കണ്ണൂർ ദസറ യോജിപ്പിന്റെ, രമ്യതയുടെ, നന്മയുടെ കൂടിച്ചേരലായി മാറട്ടെ എന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയുടെ ഏഴാം ദിനമായ ഇന്നലെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന മൊയ്തീൻ അധ്യക്ഷത വഹിച്ചു.
സിനിമാ സംവിധായകൻ
ഇ എം അഷ്റഫ്, പ്രശസ്ത സിനിമാതാരം കണ്ണൂർ ശ്രീലത, എന്നിവർ മുഖ്യാതിഥികളായി. കൗൺസിലർമാരായ പി കെ സാജേഷ് കുമാർ, കെ പ്രദീപൻ, പ്ലാനിങ് റിസോഴ്സ് പേഴ്സൺ പി പി കൃഷ്ണൻ മാസ്റ്റർ, ഐ എൻ സി പ്രതിനിധി വി വി പുരുഷോത്തമൻ, ഐ യു എം എൽ പ്രതിനിധി ബി കെ അഹമ്മദ്, എൻ സി പി പ്രതിനിധി പി സി അശോകൻ, കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ, യുവ സംരംഭകൻ നിർമ്മൽ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ പി ഇന്ദിര, കൺസലർമാരായ പനയൻ ഉഷ, കെ പി രജനി, അഡ്വ. പി കെ അൻവർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തുടർന്ന് കലാഭവൻ ദിൽന രാജ് അവതരിപ്പിച്ച സംഗീതാർച്ചന, ആരതി രാജീവൻ അവതരിപ്പിച്ച മോഹിനിയാട്ടം, ഷൈജ ബിനീഷ് & ടീം അവതരിപ്പിച്ച ക്ലാസിക്കൽ ഫ്യൂഷൻ എന്നിവയ്ക്ക് ശേഷം കണ്ണൂർ ഷെരീഫ് നയിച്ച ഗാനമേളയും അരങ്ങേറി.
കണ്ണൂർ ദസറയുടെ എട്ടാം ദിവസമായ ഇന്ന്
വൈകുന്നേരം 5. 30ന് സാംസ്കാരിക സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. കൗൺസിലർ ടി രവീന്ദ്രൻ അധ്യക്ഷത വഹിക്കും. പ്രശസ്ത സംഗീതജ്ഞൻ ഡോ. രഞ്ജിത്ത് സി വി, പ്രകൃതി സംരക്ഷകൻ പി അബ്ദുൽ കരീം, സിനിമ ഗാനരചയിതാവ് വിവേക് മുഴക്കുന്ന് എന്നിവർ മുഖ്യാതിഥികൾ ആകും.
തുടർന്ന് ആവണി രാഗേഷ് & ദേവഗംഗ അവതരിപ്പിക്കുന്ന ഭരതനാട്യം,
സിനി & ടീം മാതൃവേദി കീഴ്പ്പള്ളി അവതരിപ്പിക്കുന്ന മാർഗംകളി, തളാപ്പ് ഗവൺമെന്റ് മിക്സഡ് യുപി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ് എന്നിവയ്ക്ക് ശേഷം ബിൻസിയും ഇമാമും പാടുന്ന സൂഫി സംഗീതസന്ധ്യ എന്നിവ അരങ്ങേറും.