പയ്യന്നൂര്‍: ദേശീയ പാതയിൽ കണ്ടോത്ത് കാർവര്‍ക്ക്‌ഷോപ്പിൽ അഗ്നിബാധ രണ്ടു കാറുകൾ പൂര്‍ണമായും മൂന്ന് വാഹനങ്ങള്‍ ഭാഗികമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശ നഷ്ടം.
കണ്ടോത്ത് പെട്രോള്‍ പമ്പിന് സമീപത്തെ ടി.പി.നിധുവിൻ്റെ ഉടമസ്ഥതയിലുള്ള ടി.പി.ഓട്ടോ ഗാരേജിലാണ് തീപിടുത്തം. വർക്ക്ഷോപ്പിന് അകത്ത് സൂക്ഷിച്ച വാഹനങ്ങളാണ് കത്തി നശിച്ചത്.രണ്ടു കാറുകൾ പൂര്‍ണമായും കത്തി നശിച്ചു.ആള്‍ട്ടോ കാറുള്‍പ്പെടെ മൂന്നുവാഹനങ്ങള്‍ ഭാഗികമായും കത്തിയനിലയിലാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്.തീയും പുകയും ദേശീയ പാത വഴിയുള്ള
വാഹനയാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പയ്യന്നൂര്‍ അഗ്നിരക്ഷാ നിലയത്തിലേക്ക് വിവരമറിയിക്കുകയായായിരുന്നു. അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗോകുല്‍ദാസിൻ്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് സേനാംഗങ്ങളെത്തിയാണ് തീയണച്ചത്.
പൂര്‍ണമായും കത്തിനശിച്ച വാഹനങ്ങളില്‍ ഒന്നില്‍മാത്രമാണ് ബാറ്ററിയുണ്ടായിരുന്നതെന്ന് അഗ്നിരക്ഷാ നിലയം അധികൃതര്‍ പറയുന്നു . ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിരക്ഷാസേനയുടെ തക്ക സമയത്തെ ഇടപെടലിൽ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന മറ്റുവാഹനങ്ങള്‍ക്ക് തീ പടർന്നില്ല. സ്ഥാപനത്തിന്
തൊട്ടടുത്തായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പ് പ്രവർത്തിക്കുന്നുണ്ട്. ഫയർഫോഴ്സിൻ്റെ ജാഗ്രത മൂലം
വന്‍ ദുരന്തം ഒഴിവായി.