കാസറഗോഡ്. സ്കൂട്ടിയിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ 30.22 ഗ്രാം എംഡിഎം എ യുമായി യുവാവിനെ പോലീസ് പിടികൂടി. മുളിയാർ മാസ്തിക്കുണ്ടിലെ അഷറഫ് അഹമ്മദ് അബ്ദുള്ള ഷെയ്ക്ക് (44) നെയാണ് എസ്. ഐ. എംപി പ്രദീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി 7 മണിയോടെ പാറക്കട്ട ജംഗ്ഷന് സമീപം വെച്ചാണ് വാഹന പരിശോധനക്കിടെ ഫോർ റജിസ്ട്രേഷഷൻ സുസുക്കി കമ്പനിയുടെ സ്കൂട്ടിയിൽ കടത്തുകയായിരുന്നു വിപണിയിൽ രണ്ട് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 30 .22 ഗ്രാം എംഡിഎം എ പിടികൂടിയത്. പരിശോധനയിൽ 13,300 രൂപയും പോലീസ് കണ്ടെടുത്തു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു