ചക്കരക്കൽ. ഗുളികൻ ദേവസ്ഥാനത്തിന് സമീപം വയൽ തിറയുടെ ഭാഗമായി സ്ഥാപിച്ച ഭണ്ഡാരം കവർന്നു. മുണ്ടേരി പന്യോട്ട് സ്ഥാപിച്ച ഭണ്ഡാരമാണ് കവർന്നത്. പതിനായിരം രൂപയോളം നഷ്ടമുണ്ടായി എന്ന ക്ഷേത്രം ഭാരവാഹി സി എം ശശിധരൻ്റെ പരാതിയിൽ ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി