Thursday, December 5, 2024
HomeKannurഎൽഡിഎഫ് സമര പന്തലിൽ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി; ബസ് പുറത്തെടുത്തത് നീണ്ട ശ്രമത്തിനൊടുവില്‍

എൽഡിഎഫ് സമര പന്തലിൽ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി; ബസ് പുറത്തെടുത്തത് നീണ്ട ശ്രമത്തിനൊടുവില്‍

കണ്ണൂർ: കണ്ണൂർ നഗരത്തിൽ എൽഡിഎഫ് കെട്ടിയ സമര പന്തലിൽ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി. നാളെ നടക്കാനിരുന്ന സമരത്തിനായി കെട്ടിയ പന്തലിലാണ് ബസ് കുടുങ്ങിയത്. റോഡിലേക്ക് ഇറക്കിയാണ് പന്തൽ കെട്ടിയിരുന്നത്. പന്തൽ അഴിച്ച് ബസ് പുറത്ത് എടുക്കാൻ ശ്രമം നടക്കുകയാണ്. ഒരു മണിക്കൂര്‍ നേരത്തെ നീ പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. പന്തൽ അഴിച്ച് മാറ്റിയായ ശേഷമാണ് ബസ് കടത്തിവിട്ടത്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!