തലശേരി, ഹൈടെക്ക്ക്കൂൺകൃഷി തുടങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. നെട്ടൂർ ഇല്ലിക്കുന്ന് ചാലിലെ കെ.പി.പ്രമീഷിൻ്റെ പരാതിയിലാണ് ചെങ്ങന്നൂരിലെ മഷ് റൂം ഡവലപ്പ്മെൻ്റ് ഓർഗനൈസേഷൻ എന്ന സ്ഥാപനത്തിൻ്റെ ഉടമ ബിനു എൻ.ദാസിനെതിരെ തലശേരി പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ജനുവരി 8 മുതൽ ഈ മാസം 2 വരെയുള്ള കാലയളവിലാണ് പരാതിക്കാ സ്പദമായ സംഭവം.കരാറിൽ ഏർപ്പെട്ട് കൂൺകൃഷിക്കുള്ള പ്രൊജക്ട് റിപ്പോർട്ട് തയാറാക്കി നൽകി പരാതിക്കാരൻ്റെ തലശേരി എസ് ബി ഐ അക്കൗണ്ടിലൂടെ പാസായ571 250 രൂപ കൈപറ്റിയ പ്രതി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ 2,50,000 രൂപ പരാതിക്കാരൻ്റെ അക്കൗണ്ടിലേക്ക് തിരികെ നൽകി ഹൈടെക് കൂൺകൃഷി തുടങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങൾ നൽകുകയോ ബാക്കി തുകയായ 32 1250 രൂപ തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.