കണ്ണപുരം . ഡൽഹി പോലീസിൽ നിന്നാണെന്നുംഡാർക്ക് വെബ് ക്രിമിനൽ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് കേസിൽ നിന്നും ഒഴിവാക്കാനായി പണം ആവശ്യപ്പെട്ട് സൈബർ തട്ടിപ്പ് സംഘം യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു. കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന എ.ആർ.ക്രസൻ്റ് ഹൗസിലെ സഹൂദിൻ്റെ പരാതിയിലാണ് ന്യൂഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പു സംഘത്തിനെതിരെ കണ്ണപുരം പോലീസ് കേസെടുത്തത്.കഴിഞ്ഞ മാസം 23 ന് രാവിലെ 11.53 മണിക്കാണ് പരാതിക്കാസ്പദമായ സംഭവത്തിന് തുടക്കം. ഡൽഹി പോലീസ് ചമഞ്ഞ് പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ച്ഡാർക്ക് വെബ് ക്രിമിനൽ നടപടിയിൽ ഉൾപ്പെട്ടതിനാൽ കേസിൽ നിന്നു മൊഴിവാക്കാനായി സ്കൈപ്പ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യിപ്പിച്ച് തെറ്റായ വിവരങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ച് നവമ്പർ25 നു പ്രതിയുടെ വിവിധ അക്കൗണ്ടുകളിലേക്ക് ഭീഷണി ഭയന്ന് പരാതിക്കാൻ 11,06666 രൂപ ഓൺലൈനായി അയച്ചുകൊടുക്കുകയും ചെയ്ത ശേഷം മനപൂർവ്വം വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.