Wednesday, December 4, 2024
HomeObitജെ.സി.ബി.ഉപയോഗിച്ച് തെങ്ങ് പിഴതുമാറ്റവേ നാലാം ക്ലാസ്സുകാരൻ അപകടത്തിൽപ്പെട്ടു മരിച്ചു.

ജെ.സി.ബി.ഉപയോഗിച്ച് തെങ്ങ് പിഴതുമാറ്റവേ നാലാം ക്ലാസ്സുകാരൻ അപകടത്തിൽപ്പെട്ടു മരിച്ചു.

പഴയങ്ങാടി :വെങ്ങര ഗവ.വെൽഫെയർ യു.പി.സ്കൂൾ റോഡിൽ സുൽത്താൻ തോടിനു സമീപം പ്രവർത്തിച്ചുവന്നിരുന്ന പഴയ ചകിരി കമ്പനിക്കു സമീപം വിദ്യാർത്ഥിയുടെ മേൽ തെങ്ങ് പതിച്ച് മുട്ടം വെങ്ങര മാപ്പിള യു.പി.സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥി ഇ.എൻ.പി.നിഹാനിന് ദാരുണാന്ത്യം.

വീട്ടിലേയ്ക്കുള്ള വഴിയോരത്തെ പറമ്പിലെ തെങ്ങുകൾ ജെ.സി.ബി.ഉപയോഗിച്ച് പിഴതുമാറ്റവേ സമീപത്തു കൌതുകക്കാഴ്ചയുമായി ഇരുഭാഗത്തുമായി നിരന്നുനിന്നവരിൽ വടക്കു ഭാഗത്തു നിലയുറപ്പിച്ച നിസാലിന്റെ തലയിലേക്ക് നാലാമതു പിഴുതുമാറ്റാൻ ശ്രമിച്ച തെങ്ങ് ദിശമാറിപ്പതിച്ച് നിസാലിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു.

ഉടൻ പുതിയങ്ങാടി മൊട്ടാമ്പ്രം ക്രസെന്റ് ആശുപത്രിയിലും തുടർന്ന് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉച്ചയ്ക്ക് 2.30-തോടെയാണ് നാടിനെനടുക്കിയ ദാരുണസംഭവം നടന്നത്.
KL 86/2188-ാം നമ്പർ ജെ.സി.ബി.യാണ് അപകടത്തിന് ഇടയാക്കിയത്.
ജെ.സി.ബി.പ്രവർത്തിപ്പിച്ചിരുന്ന° ഹരിയാന സ്വദേശിയായ സുബൈർ എന്നയാൾ സംഭവത്തിനു പിന്നാലെ അപ്രത്യക്ഷമായി.

യു.കെ.പി.മൻസൂർ, ഇ.എൻ.പി.സെമീറ എന്നിവരുടെ മൂന്നുമക്കളിൽ ഇളയവനാണ് ദാരുണാന്ത്യം വരിച്ച വിദ്യാർത്ഥി ഇ.എൻ.പി.നിസാൽ.
നിയാൽ, നിയാസ് എന്നിവരാണ് സഹോദരന്മാർ.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!