പയ്യന്നൂർ. ബൈക്കിൽ പോകുകയായിരുന്ന രണ്ടു പേരെ തെരുവ് നായ കടിച്ചു.
കേളോത്ത് സെൻട്രൽ സ്കൂളിന് സമീപം താമസിക്കുന്ന ചന്ദ്രദാസ്, കവിത എന്നിവരെയാണ് കടിച്ചത്.ഇന്നലെ വൈകുന്നേരം കേളോത്ത് വെച്ചാണ് ഇരുവർക്കും നായയുടെ കടിയേറ്റത്.തുടർന്ന് ഓടി കൂടിയ നാട്ടുകാർ നായയെ പിടികൂടാൻ ശ്രമിച്ചെങ്കിലും നായഓടി രക്ഷപ്പെട്ടു. നായയുടെ കടിയേറ്റ ഇരുവരേയും പയ്യന്നൂർ താലൂക്കാശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.