കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടി. എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി. പി.ഷനിൽ കുമാറും സംഘവും കണ്ണൂർ ആർ പി എഫു മായി ചേർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപം ചാക്കിൽക്കെട്ടി ളെിപ്പിച്ചു വെച്ച നിലയിൽ ആറു കിലോ കഞ്ചാവ് കണ്ടെടുത്തത്. റെയിൽവേ സ്റ്റേഷനിലേയും പരിസര പ്രദേശങ്ങളിലേയും നിരീക്ഷണ ക്യാമറപരിശോധിച്ചുവെങ്കിലും പ്രതിയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. റെയ്ഡിൽ
പ്രിവൻ്റീവ് ഓഫീസർ സി.കെ ബിജു, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സന്തോഷ് എം.കെ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ രജിത് കുമാർ എൻ, സജിത്ത് എം, സിവിൽ എക്സൈസ് ഓഫീസർ റോഷി കെ.പി, ആർ പി എഫ് ഉദ്യോഗസ്ഥരായ വർഗ്ഗീസ് ജെ എ ,സഞ്ജീവ് കുമാർ എന്നിവരും ഉണ്ടായിരുന്നു.