Thursday, November 21, 2024
HomeKasaragodഓൺലൈൻ കമ്പനിയിൽജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു

ഓൺലൈൻ കമ്പനിയിൽജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു

കാഞ്ഞങ്ങാട്. ഓൺ കമ്പനിയിൽ നിക്ഷേപം നടത്തി വീട്ടിലിരുന്ന് ജോലി വാഗ്ദാനം നൽകി കമ്മീഷൻ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ കേസ്.പുതുക്കൈ ഉപ്പിലക്കൈയിലെ എം.വിനോദിൻ്റെ പരാതിയിലാണ് കാവ്യ മനു, ജയപ്രകാശ്, സി എസ് ചാനൽ 9992 ടെലിഗ്രാം ഐഡി എന്നിവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ജൂൺ 14 നും സപ്തംബർ 30 നും ഇടയിൽ റാങ്ക് മൈ ആപ്പ് ക്ലിക്.കോം എന്ന വെബ് സെറ്റിൽ പരാതിക്കാരൻ്റെയും മകളുടേയും ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതികളുടെ അക്കൗണ്ടിലേക്ക് പല തവണകളായി 4077040 രൂപ ഓൺലൈൻ ട്രാൻസാക്ഷൻ വഴി അയച്ചുകൊടുക്കുകയും കമ്മീഷനായി 11087 രൂപ തിരികെ നൽകുകയും ബാക്കി തുകയായ 4065953 രൂപ തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!