കെ സുധാകരൻ എംപിയുടെ 2024 – 25 സാമ്പത്തിക വർഷത്തിലെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് ജില്ലാ കളക്ടർ ഭരണാനുമതി നൽകി . തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ
പൂതാറ തോടിന് കുറുകെ പാലം നിർമ്മിക്കുന്നതിന് 16 ലക്ഷം രൂപ , മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിലെ വട്ടിപ്രം വയൽ മിന്നൂർ ക്ഷേത്ര റോഡ് ടാറിങ് 10 ലക്ഷം രൂപ , നീർവേലി കുലംകുന്നത്ത് കാട്ടിപ്പുര റോഡിന് ടാറിങ് 5 ലക്ഷം രൂപ , അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലെ ചക്കരക്കൽ കോളിക്കാoപൊയിൽ റോഡ് ടാറിങ് 7 ലക്ഷം രൂപ , വേങ്ങാട് ഗ്രാമപഞ്ചായത്തിലെ പറമ്പായി ഗാന്ധി സ്മാരക താഴെ ചാലിൽ റോഡ് ടാറിങ് 7 ലക്ഷം രൂപ , കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിയൂർ പള്ളിവയൽ ജംഗ്ഷൻ, നെടുമുണ്ട ബസ് സ്റ്റോപ്പ്, ചെറുകര ജംഗ്ഷൻ , കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ വേശാല മുക്ക് , നിരത്തു പാലത്തിനു സമീപം , വേശാല ഇന്ദിരാ നഗറിന് സമീപം, എന്നീ സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുവാൻ 18 ലക്ഷം രൂപ, പാർലമെന്റ് മണ്ഡലത്തിലെ പതിനഞ്ച് അംഗപരിമിതർക്ക് മുച്ചക്രവാഹനം , ഇലക്ട്രോണിക് വീൽ ചെയർ എന്നിവ വാങ്ങിക്കുവാൻ 15 ലക്ഷം രൂപ തുടങ്ങിയ പ്രവർത്തികൾക്കാണ് ജില്ലാ കളക്ടർ ഭരണാനുമതി നൽകിയിരിക്കുന്നത് . റോഡുകളുടെ ടാറിങ് ടെൻഡർ നടപടികൾക്ക് ശേഷം ആരംഭിക്കുന്നതാണ്. അംഗപരിമിതർക്കുള്ള മുച്ചക്രവാഹനം, ഇലക്ട്രോണിക് വീൽചെയർ എന്നിവയുടെ വിതരണം ഡിസംബർ ആദ്യവാരം കെ സുധാകരൻ എംപി നിർവഹിക്കുന്നതാണെന്ന് എം.പി ഓഫിസ് അറിയിച്ചു.