Thursday, December 5, 2024
HomeKannurജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തത് വഞ്ചനാപരം: കെ.എൽ.സി.എ.

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തത് വഞ്ചനാപരം: കെ.എൽ.സി.എ.

കണ്ണൂർ: ക്രൈസ്തവ ന്യൂനപക്ഷ പിന്നാക്കാവസ്ഥയെക്കുറിച്ച് ജസ്റ്റീസ് ജെ.ബി. കോശി കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തത് ക്രൈസ്തവ സമുഹത്തോടുള്ള വഞ്ചനയാണെന്നും റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.

ഒരു വർഷത്തിലധികമായി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ തന്നെ നടപ്പിലാക്കുമെന്ന് പറഞ്ഞിട്ട് , മന്ത്രി വാക്കു പാലിക്കണമെന്നും റിപ്പോർട്ട് നടപ്പിലാക്കാനുള്ള ഇച്ഛ ശക്തി കാണിക്കണമെന്നും കൺവെൻഷൻ ഉത്ഘാടനം ചെയ്തു കൊണ്ട് കണ്ണൂർ ഫൊറോന വികാരി റവ.ഡോ.ജോയ് പൈനാടത്ത് പറയുകയുണ്ടായി.
ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ.എൽ.സി.എ യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായ നടക്കുന്ന ആയിരം യോഗങ്ങളുടെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിച്ചത്.
കത്തിഡ്രൽ യൂണിറ്റ് പ്രസിഡണ്ട് റിനേഷ് ആൻ്റണി അധ്യക്ഷത വഹിച്ചു

കെ.എൽ.സി.എ കണ്ണൂർ രൂപത ഡയറക്ടർ ഫാ മാർട്ടിൻ രായപ്പൻ ആമുഖഭാഷണം നടത്തി.
കെ.എൽ.സി.എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കേണ്ട ആവശ്യകതയെക്കുറിച്ചുള്ള വിഷയാവതരണം നടത്തി.

മുനമ്പം ദേശാവാസികളുടെ റവന്യൂ അവകാശം പുനർസ്ഥാപിക്കുന്നതിനെക്കുറിച്ച് കെ.എൽ.സി.എ കണ്ണൂർ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് സംസാരിച്ചു. ജാതി സെൻസസ് നടപ്പിലാക്കമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ.എൽ.സി.എ മുൻ സംസ്ഥാന പ്രസിഡന്റ് ആൻ്റണി നൊറോണ സംസാരിച്ചു. തുടർന്ന് പാരിഷ് കൗൺസിൽ സെക്രട്ടറി ഷിബു ഫെർണാണ്ടസ്, രൂപത സെക്രട്ടറി റീജ സ്റ്റീഫൻ, സ്റ്റെഫാൻ ബെഞ്ചമിൻ , സന്ദീപ് പീറ്റർ, പുഷ്പരാജ് അൽഫോൺസ് എന്നിവർ സംസാരിച്ചു.

ഫോട്ടോ: – ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും, ലത്തീൻ കത്തോലിക്കാർ നേരിടുന്ന വിവിധ വിഷയങ്ങളിൽ പരിഹാരം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കൊണ്ട് കെ.എൽ.സി.എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ കൺവെൻഷൻ കണ്ണൂർ ഫൊറോന വികാരി റവ.ഡോ.ജോയ് പൈനടത്ത് ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുന്നു. രതീഷ് ആൻ്റണി ,ഫാ. മാർട്ടിൻ രായപ്പൻ , റിനേഷ് ആൻ്റണി, ഗോഡ്സൺ ഡിക്രൂസ്, ആൻ്റണി നൊറോണ എന്നിവർ സമീപം

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!