കാഞ്ഞങ്ങാട്. ബി എസ് എൻ എൽ ഓഫീസ് കുത്തിതുറന്ന് കവർച്ച.32 ഓളം മോഷണകേസിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.
തൃക്കരിപ്പൂർ ഉദിനൂരിലെ തുരുത്തി മoത്തിൽ ഹൗസിൽ ടി.ആർ മണി(55)യെയാണ് ഹൊസ്ദുർഗ് എസ്.ഐ.എൻ.അൻസാറും സംഘവും അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ്
പുതിയ കോട്ടയിലെ ബിഎസ്എൻഎൽ ഓൾഡ് കോ ആക്സിൽ സ്റ്റേഷൻ ഓഫീസിൻ്റെ പൂട്ട് പൊളിച്ച് ബാറ്ററികളും നിരീക്ഷണ ക്യാമറകളും ഉൾപ്പെടെ1,29,000 രൂപ വിലവരുന്ന സാധനങ്ങൾ കവർന്നത്. അധികൃതരുടെ പരാതിയിൽ കേസെടുത്ത ഹൊസ്ദുർഗ് പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽ നിന്നും മോഷ്ടാവിൻ്റെ ദൃശ്യം കണ്ടെത്തുകയുംഅന്വേഷണത്തിനിടെ പ്രതിയെ പിടികൂടുകയുമായിരുന്നു.