(കമാൽ റഫീഖ് )
പഴയങ്ങാടി :
മാടായി ഉപജില്ലാ കേരളോത്സവത്തിന്റെ ഭാഗമായുള്ള സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം കല്യാശ്ശേരി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ നിർവ്വഹിച്ചു .
വിവിധ സംഘാടക സമിതി ഭാരവാഹികളും, അംഗങ്ങളും, അധ്യാപകരും, വിദ്യാർത്ഥികളെയുമെല്ലാം സാക്ഷിനിർത്തിക്കൊണ്ടുള്ള ഉത്സവഛായയിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ ഹാളിൽ അനുബന്ധമായി ചേർന്ന യോഗത്തിൽ മാടായി പഞ്ചായത്ത് പ്രസിഡണ്ട് കായിക്കാരൻ സഹീദ് അധ്യക്ഷത വഹിച്ചു.
മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.രാജൻ, പ്രിൻസിപ്പാൾ ഡോ.പി.ഷീജ, മോഹനൻ കക്കോപ്രവൻ, പി.ജനാർദ്ദനൻ,എൻ.ഷംന പത്മം തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിന്റെ ഭാഗമായി 2024-25 വർഷത്തെ പത്താംതരം തുല്യതാ പരീക്ഷയ്ക്കു തയാറെടുക്കുന്ന പഠിതാക്കാളുടെ കൂട്ടായ്മ മാടായി ബോയ്സ് ഹൈസ്കൂളിന് വേണ്ടി വിലപിടിപ്പുള്ള മരത്തടിയിൽത്തീർത്ത ഹിന്ദി അക്ഷരമാലകൾ അടങ്ങുന്ന ഉപഹാരം പ്രഥമാധ്യാപിക എം.ഹേമ, തുല്യതാ പഠിതാക്കളായ അബ്ദുള്‍ സലാം, അനീഷ് എന്നിവരുടെ നേതൃത്വത്തിൽ കല്യാശ്ശേരി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ഷാജിർ വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു.